ജനുവരിയില്‍ കാര്‍ വില്പന കുറഞ്ഞു

Posted on: February 9, 2019

ന്യൂഡല്‍ഹി : ജനുവരിയില്‍ രാജ്യത്തെ കാര്‍ വില്പന മുന്‍ വര്‍ഷം ജനുവരിയേക്കാള്‍ 1.87% കുറഞ്ഞെന്ന് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയം. കഴിഞ്ഞ മാസം കമ്പനികള്‍ വിറ്റത് 2,80,125 കാറുകളാണ്.

ഇരുചക്ര വാഹന വിപണിയില്‍ മൊത്ത വില്പന 5.18% താഴ്ന്ന് 15,97,572 യൂണിറ്റുകളായി. വാണിജ്യ വാഹന വില്പന 2.21% ഉയര്‍ന്ന് 87591 എണ്ണമായി. റീട്ടെയില്‍ വില്പന 77,774.

TAGS: Car Sale |