ടാറ്റാ മോട്ടോഴ്‌സിന് 26,961 കോടിയുടെ നഷ്ടം

Posted on: February 8, 2019

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് 2018 ഡിസംബറില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 26,960.80 കോടി രൂപയുടെ അറ്റനഷ്ടമുണ്ടാക്കി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 1214.6 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണിത്. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ആസ്തികളുടെ മൂല്യം തിട്ടപ്പെടുത്തുന്നതിനായുള്ള വകയിരുത്തലാണ് ഭീമമായ നഷ്ടത്തിന് കാരണം. 27,838 കോടി രൂപയാണ് ഈ ഇനത്തില്‍ വകയിരുത്തേണ്ടി വന്നത്.

അതേ സമയം, മൊത്തം വരുമാനം 4.36 ശതമാനം വര്‍ധിച്ച് 77,582.71 കോടി രൂപയായി. ഇന്ത്യയിലെ ബിസിനസ് മാത്രം കണക്കിലെടുത്താല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടുണ്ട്. 617.62 കോടി രൂപയാണ് ലാഭം.

TAGS: Tata Motors |