റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു

Posted on: February 7, 2019

മുംബൈ : റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. ഇതോടെ 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി റിപ്പോ നിരക്ക് കുറഞ്ഞു. റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും.

ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസം നീണ്ടു നിന്ന യോഗത്തിനു ശേഷമാണ് തീരുമാനം പുറത്തുവിട്ടത്. ഇതിനു മുന്‍പ് 2017 ഓഗസ്റ്റിലാണ് നിരക്ക് കുറച്ചത്.

TAGS: RBI |