വിമാന ഇന്ധന നികുതി അഞ്ചുശതമാനമായി കുറച്ചു

Posted on: February 7, 2019

തിരുവനന്തരപുരം : കേരളത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള വിമാന ഇന്ധനത്തിന്റെ (എടിഎഫ്) നികുതി നിരക്ക് 28.75 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചതായി ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന് പത്തു വര്‍ഷത്തേയ്ക്ക് ഇന്ധനനികുതി ഒരു ശതമാനമാക്കി കുറച്ചിരുന്നു.

ഇതേ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിനും കുറയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നു.ഇതേ തുടര്‍ന്നാണ് എല്ലാ വിമാനത്താവളങ്ങള്‍ക്കും നികുതി കുറച്ചത്. കണ്ണൂരില്‍ നികുതി ഒരു ശതമാനമായി തുടരും.

TAGS: ATF |