ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാള്‍മാര്‍ട്ട് പിന്‍വാങ്ങിയേക്കും

Posted on: February 6, 2019

മുംബൈ : ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് അമേരിക്കന്‍ റീട്ടെയില്‍ ഭീമന്മാരായ വാള്‍മാര്‍ട്ട് വൈകാതെ പിന്‍വാങ്ങിയേക്കുമെന്ന് ആഗോള നിക്ഷേപ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. ഇന്ത്യയിലെ പുതിയ ഇ – കൊമേഴ്‌സ് നയം പ്രാവര്‍ത്തികമായാല്‍ ലാഭമുണ്ടാക്കുന്നത് ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് തിരിച്ചറിഞ്ഞാണ് അവര്‍ പിന്‍വാങ്ങാനിടയുള്ളതെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി ചൂണ്ടിക്കാട്ടി.

പുതിയ നിയമം അനുസരിച്ച് ഏതാണ്ട് 25 ശതമാനത്തോളം ഉത്പന്നങ്ങളും ഫ്‌ളിപ്കാര്‍ട്ടിന്റെ സൈറ്റില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരും. സ്മാര്‍ട്ട്‌ഫോണ്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കാവും ഏറ്റവുമധികം തിരിച്ചടി നേരിടുക. ഇത് ഫ്‌ളിപ്കാര്‍ട്ടിന്റെ വരുമാനത്തില്‍ 50 ശതമാനമെങ്കിലും ഇടിവുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു