സ്‌റ്റേറ്റ് ബാങ്കിന് മൂന്നാം ക്വാര്‍ട്ടറില്‍ മികച്ച ലാഭം

Posted on: February 2, 2019

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നാം പാദത്തില്‍ 3995 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2416.37കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയത്.

ബിസിനസ് വളര്‍ച്ചയും നിഷ്‌ക്രിയ ആസ്തിയുടെ കുറവും മികച്ച നേട്ടം കൈവരിക്കാന്‍ സഹായിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തിയുടെ തോത് 5.61 ശതമാനത്തില്‍ നിന്ന് 3.95 ശതമാനമായി കുറക്കാനായി. കിട്ടാക്കടത്തിനായുള്ള വകയിരുത്തലുകളില്‍ ഉണ്ടായ കുറവും നേട്ടം പകര്‍ന്നു.

TAGS: SBI |