വാതകപൈപ്പ്‌ലൈന്‍ 15,000 കിലോമീറ്റര്‍ കൂടി

Posted on: January 28, 2019

കൊച്ചി : രാജ്യത്ത് 15,000 കിലോമീറ്റര്‍ വാതക പൈപ്പ് ലൈന്‍ ശൃംഖല കൂടി സ്ഥാപിക്കാനുള്ള ആലോചനയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ 10-ാം റൗണ്ട് പൂര്‍ത്തിയാകുന്നതോടെ 400 ജില്ലകളില്‍ പൈപ്പിലൂടെ പരിസ്ഥിതി സൗഹൃദ പ്രകൃതി വാതകം ലഭിക്കും. വിദേശ നാണ്യം ലാഭിക്കുകെന്ന ലക്ഷ്യത്തോടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 10 ശതമാനം കുറക്കാനാണ് ശ്രമം. ഏഷ്യയിലെ 2-ാമത്തെ വന്‍ എണ്ണശുദ്ധീകരണ കേന്ദ്രമായ ഇന്ത്യ സ്വന്തം ആവശ്യം നിറവേറ്റുന്നതിനെക്കാളും ശേഷിയുള്ള ഹബായി വളരുകയാണെന്ന് അദേഹം പറഞ്ഞു.

ബി പി സി എല്‍ കൊച്ചി റിഫൈനറിയില്‍ 16,504 കോടി രൂപ ചെലവിട്ടുള്ള സംയോജിത റിഫൈനറി വികസന പദ്ധതിയുടെ സമര്‍പ്പണവും 16,400 കോടി മുതല്‍ മുടക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ തറക്കല്ലിടലും നിര്‍വഹിക്കുകയായിരുന്നു അദേഹം.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വ്യവസായ നിക്ഷേപ പദ്ധതികളായ ഇവ നടപ്പാകുന്നതോടെ വലിയ തോതില്‍ പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ കൊച്ചിയിലെത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

TAGS: Narendra Modi |