അസെന്‍ഡ് 2019 നിക്ഷേപക സംഗമം ഫെബ്രുവരി 11ന് കൊച്ചിയില്‍

Posted on: January 23, 2019

കൊച്ചി : കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി ഉയര്‍ത്തികാട്ടുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അസെന്‍ഡ് 2019 നിക്ഷേപക സംഗമം ഫെബ്രുവരി 11 ന് കൊച്ചിയില്‍. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സംഗമം. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ച വ്യവസായ സൗഹൃദനയം ബിസിനസ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണു മുഖ്യ ലക്ഷ്യം.

കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ട്രാന്‍സ്‌പെരന്റ് ക്ലിയറന്‍സസ് (കെ – സ്വിഫ്റ്റ്), ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്‌മെന്റ് സിസ്റ്റം (ഐബിപിഎംഎസ്) എന്നിവ അവതരിപ്പിക്കും. വിവിധ വകുപ്പുകളിലും ഏജന്‍സികളിലും സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ദ്രുദഗതിയില്‍ തീരുമാനമെടുക്കുന്നതിനു വേണ്ടിയാണ് കെ – സ്വിഫ്റ്റ്. കെട്ടിട നിര്‍മാണ അനുമതിക്കു പ്ലാന്‍ സമര്‍പ്പിക്കാനുള്ള പദ്ധതിയാണ് ഐബിപിഎംസ്.

TAGS: ASCEND 2019 |