ഇന്ത്യ 7.5 ശതമാനം വളർച്ച നേടുമെന്ന് ഐഎംഎഫ്

Posted on: January 22, 2019

വാഷിംഗ്ടൺ : ഇന്ത്യ നടപ്പ് വർഷം 7.5 ഉം അടുത്ത വർഷം 7.7 ശതമാനം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). ക്രൂഡോയിൽ വിലയിടിവും പണപ്പെരുപ്പം കുറയുന്നതും ഇന്ത്യയുടെ വളർച്ച വർധിപ്പിക്കുമെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. ആഗോള വളർച്ചയിൽ ഇന്ത്യയുടെ വിഹിതം 14.5 ശതമാനമായി ഉയർന്നിട്ടുണ്ട്. 2000 – 2008 കാലയളവിൽ 7.6 ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ വിഹിതം.

ചൈനയുടെ വളർച്ച 6.2 ശതമാനം മാത്രമായിരിക്കുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. അമേരിക്കയുമായുള്ള വ്യാപാരയുദ്ധമാണ് ചൈനയുടെ വളർച്ചയെ പിന്നോട്ടടിക്കുന്നത്.