റിലയന്‍സ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്കും

Posted on: January 19, 2019

അഹമ്മദാബാദ് : മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓണ്‍ലൈന്‍ വ്യാപാരരംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഗുജറാത്തിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഇ – കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആദ്യം അവതരിപ്പിക്കുക.

ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേര്‍ത്തുകൊണ്ടായിരിക്കും റിലയന്‍സിന്റെ ഇ – കൊമേഴ്‌സ് ചുവടുവെപ്പ്. ടെലികോം സംരഭമായ ജിയോ, റീട്ടെയില്‍ സംരഭമായ റിലയന്‍സ് റീട്ടെയില്‍ എന്നിവയുടെ പിന്തുണയോടെയാവും ഇത്.

ജിയോയ്ക്ക് രാജ്യത്തൊട്ടാകെ 28 കോടി വരിക്കാരുണ്ട്. റിലയന്‍സ് റീട്ടെയിലിനാകട്ടെ 6,500 ഓളം പട്ടണങ്ങളിലായി ഏതാണ്ട് 10,000 സ്‌റ്റോറുകളുണ്ട്. ജിയോയുടെ ആപ്പിലൂടെയും ഡിവൈസിലൂടെയും  ചെറുകിട വ്യാപാരികളെ ബന്ധിപ്പിച്ച് അവര്‍ക്ക് കൂടുതല്‍ വരുമാന സാധ്യത ഒരുക്കിയാവും ഇ – കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുക.

വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിലാണ് മുകേഷ് അംബാനി തന്റെ ഇ – കൊമേഴ്‌സ് സ്വപ്‌നങ്ങള്‍ പങ്കുവെച്ചത്.