ഇന്‍ഷുറന്‍സ് തുക വൈകിയാല്‍ പലിശ

Posted on: January 1, 2019

മുംബൈ : മെഡിക്ലെയിം ആനുകൂല്യം വൈകിയാല്‍ പോളിസി ഉടമകള്‍ക്ക് പലിശ അവകാശപ്പെടാമെന്ന് മഹാരാഷ്ട്ര ഉപഭോക്തൃകോടതി.  2011 ല്‍ അണ്ഡാശയ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ ഹര്‍ജിയില്‍ ക്ലെയിം തുകയായ 1.67 ലക്ഷം രൂപക്കു പുറമെ തുക വൈകിയ കാലയളവിലേക്ക് 9 ശതമാനം പലിശ കൂടി നല്‍കാന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റിഡ്രസ്സല്‍ കമ്മിഷന്‍ ഉത്തരവിട്ടു. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് എതിര്‍കക്ഷി.

ആശുപത്രി ചെലവ് നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്ത്രീ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാനെ സമീപിക്കുകയും 2013 ഓക്ടോബറില്‍ അനുകൂല വിധി നേടുകയും ചെയ്തു.

എന്നാല്‍ ക്ലെയിം തുക കൈപ്പറ്റിയ ശേഷം ഇതിന്റെ പലിശ ആവശ്യപ്പെട്ട് വീണ്ടും സമീപിച്ചെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. നിയമ നടപടികളിലേക്ക് തള്ളിവിട്ടതിനുള്ള നഷ്ടപരിഹാരമായി 30,000 രൂപ വേറെ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

TAGS: Insurance |