പൊതുമേഖല ബാങ്കുകള്‍ക്ക് 83,000 കോടി രൂപ കൂടി

Posted on: December 21, 2018

 

ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഇനിയുള്ള  മാസങ്ങളില്‍ 83,000 കോടി രൂപ കൂടി നല്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. പൊതുമേഖലാ ബാങ്കുകള്‍ക്ക് ഉടന്‍ 41,000 കോടി രൂപ നല്കുന്നതിന് സര്‍ക്കാര്‍ ഇന്നലെ പാര്‍ലമെന്റിന്റെ അനുമതി നേടിയിരുന്നു.

നേരത്തെ 65,000 കോടി രൂപ നല്കിയിരുന്നു. ഇതോടെ ബാങ്കുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം നല്കിയത് 1.06 ലക്ഷം കോടി രൂപയായി. ബാങ്കുകളുടെ കിട്ടാക്കടം കുറച്ച് മികച്ച മൂലധന ക്ഷമത കൈവരിക്കാനുള്ള തിരുത്തല്‍ നടപടിക്ക് റിസര്‍വ് ബാങ്ക് തുടക്കമിട്ടിരുന്നു. കിട്ടാക്കടം കുറയ്ക്കുന്നതിനുള്ള ശ്രമം വിജയം കണ്ടു തുടങ്ങിയതായും ധനമന്ത്രി പറഞ്ഞു.

TAGS: PSU Banks |