ചരക്ക് സേവന നികുതി കുറച്ചേക്കും

Posted on: December 19, 2018


മുംബൈ : ചരക്ക് സേവനനികുതി 99 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെയായി കുറച്ചേക്കും. ജി എസ് ടി തുടങ്ങിയപ്പോള്‍ അതുവരെയുണ്ടായിരുന്ന എക്‌സൈസ്, വാറ്റ് നിരക്കുകള്‍ കണക്കിലെടുത്താണു നിരക്കു നിശ്ചയിച്ചത്. എന്നാല്‍ പിന്നീട് 28 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന സ്ലാബില്‍ ഏതാനും ആഡംബര ഉത്പന്നങ്ങള്‍ മാത്രമായി ചുരുക്കാന്‍ സാധിച്ചു. ഇതേ രീതിയില്‍ നികുതി പരിഷ്‌കരണം മുന്നോട്ടു പോകും.

സംരംഭകര്‍ക്ക് ഏറ്റവും അനായാസമാകുന്ന വിധത്തില്‍ ജി എസ് ടി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. ജി എസ് ടി വന്നതോടെ വിപണിയില്‍ നിലനിന്നിരുന്ന പല അവ്യക്തതകളും ഒഴിവായി. സംവിധാനത്തിന്റെ കാര്യക്ഷമത ഉയരുകയാണ്. സമ്പദ് വ്യവസ്ഥ സുതാര്യമാാകുന്നുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

TAGS: GST |