കേരള ബാങ്ക് ഫെബ്രുവരിയില്‍

Posted on: December 18, 2018

തിരുവനന്തപുരം : ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സഹകരണ ബാങ്കിന്റെ ആധുനിക ബാങ്കിംഗ് സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ ആധുനികവല്‍ക്കരിക്കാനാണ് കേരള ബാങ്കിംഗിലൂടെ ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ വിവിധ സേവനങ്ങള്‍ക്ക് വലിയ തുകയാണ് ഭീമന്‍ ബാങ്കുകള്‍ ഉപഭോക്തകക്കളില്‍ നിന്ന് ഈടാക്കുന്നത്. കേരള ബാങ്ക് ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

കെ എസ് സി ബി അഡ്മിനിസ്‌ട്രേറ്റര്‍ വി. സനല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സഹകരണ സെക്രട്ടറി മിനി ആന്റണി, കെഎസ്‌സിബി എം ഡി ഇ.ദേവദാസന്‍, കോ – ഓപറേറ്റീവ് സൊസൈറ്റീസ് റജിസ്ട്രാര്‍ എസ്. ഷാനവാസ്, സി ജി എം കെ.സി. സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബാങ്കിംഗ് മേഖലയിലെ നൂതന സേവനങ്ങളായ മൊബൈല്‍ ബാങ്കിംഗ്, മൊബൈലിലൂടെ 24 മണിക്കൂറും പണം കൈമാറ്റം ചെയ്യാന്‍ കഴിയുന്ന ഐഎംപിഎസ്, ബാങ്കിന് സ്വന്തമായി നേരിട്ട് തന്നെ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍, റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് ഇടപാടുകളുടെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ഇ – കുബേര്‍, സ്വന്തമായി ഐഎഫ്എസ് കോഡ് എന്നീ സൗകര്യങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

TAGS: Kerala Bank |