ഇലക്ട്രോണിക്‌സ് നയം പ്രഖ്യാപിക്കും

Posted on: December 15, 2018

 

ന്യൂഡല്‍ഹി : ഇലക്ട്രോണിക്‌സ് വ്യവസായരംഗം ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായി ദേശീയ ഇലക്ട്രേണിക്‌സ് നയം ഒരുങ്ങുന്നു. രാജ്യത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളറായി വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

മെഡിക്കല്‍ ഉപകരണങ്ങള്‍, പ്രതിരോധ, ഓട്ടോമൊബൈല്‍ രംഗത്ത് ആവശ്യമായ സാങ്കേതിക വിദ്യകള്‍ എന്നിവ നിര്‍മിക്കുന്നതിനു പ്രത്സാഹനം നല്‍കും. മൊബൈല്‍ ഫോണ്‍ നിര്‍മിക്കുന്ന 240 കമ്പനികള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രേറ്റര്‍ നോയിഡ മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിന്റെ കേന്ദ്രമായി മാറുകയാണ്. പുതിയ കമ്പനികളും വരുന്നതോടെ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദേഹം പറഞ്ഞു.

TAGS: Electronics |