പൊതുമേഖല ബാങ്കുകൾക്ക് 30,000 കോടി കൂടി നൽകുന്നു

Posted on: December 14, 2018

ന്യൂഡൽഹി : കേന്ദ്രസർക്കാർ പൊതുമേഖല ബാങ്കുകൾക്ക് 30,000 കോടി രൂപ കൂടി നൽകുന്നു. ഓഹരിവിപണിയിൽ നിന്നും 2019 മാർച്ചിന് മുമ്പ് 58,000 കോടി രൂപ കണ്ടെത്തണമെന്ന തീരുമാനം നടപ്പാകാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഈ വർഷം ആദ്യം അഞ്ച് പൊതുമേഖല ബാങ്കുകൾക്ക് കേന്ദ്രഗവൺമെന്റ് 11,336 കോടി രൂപ നൽകിയിരുന്നു.

രാജ്യത്തെ 21 പൊതുമേഖല ബാങ്കുകളിൽ 12 എണ്ണവും നഷ്ടത്തിലാണ്. കിട്ടാക്കടങ്ങൾ വർധിച്ചതാണ് പൊതുമേഖല ബാങ്കുകളുടെ നഷ്ടത്തിന് കാരണം. നടപ്പ് സാമ്പത്തികവർഷം ആദ്യത്തെ ആറുമാസക്കാലത്ത് പൊതുമേഖല ബാങ്കുകളുടെ അറ്റനഷ്ടം 31,331.09 കോടി രൂപയാണ്. ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ 16,614.9 കോടിയും ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിൽ 14,716.19 കോടി രൂപയുമാണ്.

TAGS: PSU Banks |