ആദായ നികുതി നല്‍കുന്നവര്‍ 6.08 കോടി

Posted on: December 5, 2018

ന്യൂഡല്‍ഹി : ആദായ നികുതി നല്‍കുന്നവരുടെ എണ്ണം കൂടുന്നു. 2018 – 19 അസസ്‌മെന്റ് വര്‍ഷത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 50 % വര്‍ധിച്ച് 6.08 കോടിയിലെത്തി. പ്രത്യക്ഷ നികുതി വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരിക്കുന്ന 11.5 ലക്ഷം കോടി രൂപയില്‍ എത്തുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറയുന്നു. നോട്ട് നിരോധനം ഗുണം ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നികുതി നല്കുന്ന കമ്പനികളുടെ എണ്ണം 8 ലക്ഷത്തിലെത്തി. ആധാര്‍ നമ്പര്‍ നല്കിയാല്‍ പാന്‍ 4 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാനുള്ള പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായും ചന്ദ്ര പറഞ്ഞു.

TAGS: Income Tax |