കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 6500 കോടിയുടെ ഓര്‍ഡര്‍

Posted on: November 15, 2018

കൊച്ചി : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നേവിയുടെ 6500 കോടിയുടെ ഓര്‍ഡര്‍. എട്ട് അന്തര്‍വാഹിനി നശീകരണ കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ളതാണ് കരാര്‍. ഇതു സംബന്ധിച്ച കരാര്‍ അടുത്ത മാസം ഒപ്പിടും.

തുറമുഖങ്ങള്‍ക്കു സമീപം മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കാനും നശിപ്പിക്കാനുമുള്ള 16 കപ്പലുകളാണ് ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നത്. 13,000 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. 8 എണ്ണം കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച് തുറമുഖത്താണു നിര്‍മിക്കുന്നത്.

20,000 കോടി രൂപ ചെലവിട്ട് ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്ത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കി 2020 അവസാനത്തോടെ നാവികസേനയ്ക്ക് കൈമാറും.

TAGS: Cochin Shipyard |