എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 262 കോടി രൂപ ലാഭം

Posted on: November 10, 2018

കൊച്ചി : എയര്‍ ഇന്ത്യ എക്‌സ്പ്രസിനു കഴിഞ്ഞ സാമ്പത്തിക വര്‍ഷം 262 കോടി രൂപ ലാഭം. തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലാഭം നേടുന്നത്. കഴിഞ്ഞ 5 വര്‍ഷമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രവര്‍ത്തന ലാഭം നേടുന്നുണ്ടായിരുന്നെങ്കിലും മറ്റു ചെലവുകള്‍ മൂലം അറ്റാദായം 2015-16 മുതലേ നേടാനായുള്ളു.

കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേടിയത് 3,648 കോടി രൂപയുടെ വരുമാനമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.7 ശതമാനം വര്‍ധന.. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകളില്‍ 90 ശതമാനവും ഗള്‍ഫ് മേഖല കേന്ദ്രീകരിച്ചാണ്. ചിട്ടയാര്‍ന്ന പ്രവര്‍ത്തനവും ചെലവുകള്‍ പരമാവധി കുറക്കാനായതുമാണു നേട്ടത്തിനു കാരണം.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ശരാശരി വിമാന ഉപയോഗം 12.7 മണിക്കൂറായിരുന്നു. മുന്‍ വര്‍ഷം ഇതു 12.2 മണിക്കൂറും. യാത്രക്കാരുടെ എണ്ണം 13.7 ശതമാനം വര്‍ധിച്ച് 38.9 ലക്ഷമായി. മുന്‍ വര്‍ഷം ഇത് 34.2 ലക്ഷം ആയിരുന്നു. ഓരോ വിമാനത്തിലെയും ശരാശരി യാത്രക്കാര്‍ 76.2 ശതമാനവും സര്‍വീസിലെ കൃത്യത 85 ശതമാനവും ആയിരുന്നു.

മധുര, കോയമ്പത്തൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍ നിന്നാണു പുതിയ സര്‍വീസുകള്‍ തുടങ്ങിയത്. 24 വിമാനങ്ങള്‍ ഉപയോഗിച്ച് 13 ആഭ്യന്തര സെക്ടറുകളിലേക്കും 18 വിദേശ സെക്ടറുകളിലേക്കും സര്‍വീസുകള്‍ നടത്തി. യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിനോടുള്ള വിശ്വാസ്യത വര്‍ധിച്ചാതാണ് കമ്പനിക്കു മികച്ച നേട്ടമുണ്ടാക്കാന്‍ കാരണമായതെന്നു സിഇഒ ശ്യാം സുന്ദര്‍ പറഞ്ഞ