ഓഹരിവിപണിയിൽ മുഹൂർത്ത വ്യാപാരം നാളെ

Posted on: November 6, 2018

മുംബൈ : ദീപാവലിയോടനുബന്ധിച്ച് സംവത് 2075 ന് തുടക്കം കുറിച്ചുകൊണ്ട് ഓഹരിവിപണിയിൽ ഈ വർഷത്തെ മുഹൂർത്ത വ്യാപാരം നാളെ നടക്കും.

ദീപാവലി പ്രമാണിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും ഓഹരിവിപണി അവധിയാണെങ്കിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാളെ പ്രത്യേക വ്യാപാരമുണ്ടായിരിക്കും. പൂജകൾക്ക് ശേഷം വൈകുന്നരേം അഞ്ച് മുതൽ 6.30 വരെയാണ് മുഹൂർത്ത വ്യാപാരം.