ഇന്തോനേഷ്യയിൽ യാത്രാവിമാനം തകർന്നു 188 പേരെ കാണാതായി

Posted on: October 29, 2018

ജക്കാർത്ത : ഇന്തോനേഷ്യയിൽ യാത്രാവിമാനം കടലിൽ തകർന്ന് വീണ് 188 പേരെ കാണാതായി. ജക്കാർത്തയിൽ നിന്ന് ബങ്കാ ബെലിടംഗ് ദ്വീപിലെ പങ്കൽ പിനാംഗിലേക്ക് പുറപ്പെട്ട ലയൺ എയർ വിമാനമാണ് ജാവയ്ക്ക് സമീപം കടലിൽ തകർന്നു വീണത്. പ്രാദേശിക സമയം ഇന്നു രാവിലെ 6.20 ന് ടേക്ക്ഓഫ് ചെയ്ത വിമാനം 13 മിനിട്ടുകൾക്ക് ശേഷം കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ട് അപ്രത്യക്ഷമാകുകയായിരുന്നു. ഷെഡ്യൂൾ പ്രകാരം ഒരു മണിക്കൂറിന് ശേഷം 7.20 ന് പങ്കൽ പിനാംഗിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു.

വിമാനത്തിൽ 181 യാത്രക്കാരും 7 വിമാനജോലിക്കാരും ഉൾപ്പടെ 188 ഉണ്ടായിരുന്നത്. യാത്രക്കാരിൽ മൂന്ന് പേർ കുട്ടികളാണ്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ലയൺ എയറിന്റെ ബോയിംഗ് 737 മാക്‌സ് 8 വിമാനമാണ് തകർന്നത്. ജാവ മേഖലയിലെ കരവാങ്ങിന് സമീപം കടലിൽ 40 മീറ്ററോളം ആഴത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.