എസ് ബി ഐ 25,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു

Posted on: October 24, 2018

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷം 25,000 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങുന്നു. മൂലധന പര്യാപ്തത മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബോണ്ടുകള്‍ വഴി 5,000 കോടി വരെ സമാഹരിക്കാന്‍ തീരുമാനിച്ചതുള്‍പ്പെടെയാണിത്. രണ്ട് നിര്‍ദേശങ്ങള്‍ക്കും ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.

ബേസല്‍ മൂന്ന് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ടയര്‍ രണ്ട് ബോണ്ടുകളിറക്കിയാണ് 5,000 കോടി രൂപ വരെ സമാഹരിക്കുക. ഡോളറിലോ ഇന്ത്യന്‍ രൂപയിലോ ഇന്ത്യക്കാര്‍ക്കോ വിദേശ നിക്ഷേപകര്‍ക്കോ ഇത് വാങ്ങാം. ഓഹരി മൂലധനം ഉയര്‍ത്താനുള്ള അനുമതിയും എസ് ബി ഐയ്ക്ക് ലഭിച്ചിട്ടുണ്ട്.

TAGS: SBI |