ഇന്‍ഫോസിസിന് 4,110 കോടി അറ്റാദായം

Posted on: October 17, 2018

ന്യൂഡല്‍ഹി : രാജ്യത്തെ മുന്‍ നിര ഐ ടി കമ്പനിയായ ഇന്‍ഫോസിസിന് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 4,110 കോടി രൂപ അറ്റ ലാഭം. വാര്‍ഷികാടിസ്ഥാനത്തില്‍ നികുതി കഴിഞ്ഞുള്ള ലാഭത്തില്‍ 10 ശതമാനവും പാദാടിസ്ഥാത്തില്‍ 13 ശതമാനവുമാണ് വര്‍ധന.

കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 3,726 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം 20,609 കോടി രൂപയായി ഉയര്‍ന്നു. ക്ലൗഡ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സൈബര്‍ ആന്‍ഡ് ഡേറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലെ ഡിമാന്‍ഡ് ഉയര്‍ന്നതാണ് കമ്പനിയുടെ വരുമാനം വര്‍ധിപ്പിച്ചത്.

ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് ഏഴു രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം പാദത്തില്‍ എല്ലാ ബിസിനസ് മേഖലകളിലും വളര്‍ച്ച നേടാനായതില്‍ സന്തോഷമുണ്ടെന്നും ഇടപാടുകാരുമായുള്ള ശക്തമായ ബന്ധങ്ങളും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളുമാണ് മികച്ച നേട്ടം കൈവരിക്കാന്‍ സഹായകരമായതെന്നും ഇന്‍ഫോസിസ് സി ഇ ഒ സലില്‍ പരേഖ് വ്യക്തമാക്കി.

TAGS: Infosys |