23
Tuesday
April 2024
April 2024
നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്കിന്റെ വായ്പാനയം
Posted on: October 5, 2018
മുംബൈ : നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. മുമ്പ് രണ്ട് തവണ റിസർവ് ബാങ്ക് നിരക്ക് വർധിപ്പിച്ചിരുന്നു. വായ്പാനയ അവലോകന സമിതിയിലെ ആറ് അംഗങ്ങളിൽ അഞ്ച് പേരും നിരക്ക് വർധനയെ എതിർത്തു. ഉയർന്ന ക്രൂഡോയിൽവിലയും പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്താണ് നിരക്ക് വർധന ആർബിഐ ഉപേക്ഷിച്ചത്. നേരത്തെ റിപ്പോനിരക്കുകൾ 0.25 ശതമാനം ഉയർത്തിയേക്കുമെന്ന സൂചനയുണ്ടായിരുന്നു.
റിവേഴ്‌സ് റിപ്പോ, സി ആർ ആർ, എസ് എൽ ആർ നിരക്കുകളിലും മാറ്റമില്ല. പണപ്പെരുപ്പത്തോത് ജൂലൈയിൽ 4.17 ശതമാനവും ഓഗസ്റ്റിൽ 3.69 ശതമാനവുമായിരുന്നു.
TAGS: RBI Credit Policy | Reserve Bank Of India |
News in this Section