ആമോസണിന്റെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളര്‍ കടന്നു

Posted on: September 6, 2018

സാന്‍സ്ഫ്രാന്‍സിസ്‌കോ : ഓണലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്റെ വിപണിമൂല്യം ഒരു ലഷം കോടി ഡോളര്‍ കടന്നു. ഏതാണ്ട് 70 ലക്ഷം കോടി രൂപ. വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളര്‍ കടക്കുന്ന രണ്ടാമത്തെ അമേരിക്കന്‍ കമ്പനിയാണ് ആമസോണ്‍.

ടെക്‌നോളജി ഉത്പന്ന നിര്‍മാതാക്കളായ ആപ്പിളിന്റെ വിപണി മൂല്യം കഴിഞ്ഞ മാസം ഒരു ലക്ഷം കോടി ഡോളര്‍ കടന്നിരുന്നു. ആമസോണിന്റെ ഓഹരി വില ഉയര്‍ന്നതാണ് കമ്പനിയുടെ വിപണി മൂല്യം ഉയര്‍ത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിപണി മൂല്യത്തില്‍ ആമസോണ്‍ ആപ്പിളിനെ പിന്നിലാക്കിയേക്കും എന്നാണ് സൂചന.

38 വര്‍ഷം കൊണ്ടാണ് ആപ്പിളിന്റെ വിപണി മൂല്യം ഒരു ലക്ഷ്യം കോടി ഡോളര്‍ കടന്നതെങ്കില്‍ ഇ-മെകാമേഴ്‌സ് സ്ഥാപനമായ ആമസോണിന് 21 വര്‍ഷങ്ങള്‍ മാത്രമാണ് ഈ നാഴികക്കല്ല് താണ്ടാന്‍ വേണ്ടി വന്നത്. ആമസോണിന്റെ ഓഹരിവില ഉയര്‍ന്നതോടെ കമ്പനിയുടെ സ്ഥാപകനായ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയിട്ടുണ്ട്.

TAGS: Amazon |