ദുരിതാശ്വാസ ക്യാമ്പിലുള്ളത് ഒന്നരലക്ഷത്തോളം പേർ

Posted on: August 16, 2018

തിരുവനന്തപുരം : പ്രളയക്കെടുതികളെ തുടർന്ന് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പിലുള്ളത് ഒന്നരലക്ഷത്തോളം പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര,വ്യോമ, നാവിക സേനകളുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മഴ തുടരുന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച മുതൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകളും ഹെലികോപ്ടറുകളും എത്തിക്കും. എറണാകുളം മേഖലയിൽ നിന്ന് 2500 പേരെയും പത്തനംതിട്ടയിൽ നിന്ന് 580 പേരെയും രക്ഷപ്പെടുത്തി. വ്യാജ പ്രചരണങ്ങളിൽ നിന്ന് പിന്തിരിയണം. അത്തരക്കാർക്ക് എതിരെ കർശനനടപടിയെടുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.