സ്‌പെയർ പാർട്ടുകളില്ല ; എയർ ഇന്ത്യ 19 വിമാനങ്ങൾ നിലത്തിറക്കി

Posted on: August 12, 2018

മുംബൈ : എയർ ഇന്ത്യ സ്‌പെയർപാർട്ടുകളില്ലാത്തതിനെ തുടർന്ന് 19 വിമാനങ്ങൾ നിലത്തിറക്കി. ഇതേ തുടർന്ന് എയർ ഇന്ത്യ ഫ്‌ളൈറ്റ് കാൻസലേഷൻ പതിവായി. ഇതിനു പുറമെ വരുമാനനഷ്ടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും എയർ ഇന്ത്യയെ തളർത്തുന്നു.

അറ്റകുറ്റപ്പണികൾക്കായി 9 എയർ ബസ് എ 321 ഉം 4 എയർബസ് എ319 ഉം 5 ബോയിംഗ് 777 ഉം വിമാനങ്ങളാണ് ഹാംഗറിലുള്ളത്. മൊത്തം എയർ ഇന്ത്യ ഫ്‌ളീറ്റിന്റെ 23 ശതമാനം വരുമിത്.

ഇതു സംബന്ധിച്ച് ഇന്ത്യൻ കമേർഷ്യൽ പൈലറ്റ്‌സ് അസോസിയേഷൻ എയർ ഇന്ത്യ സിഎംഡിക്ക് കത്ത് നൽകി. സ്വകാര്യവത്കരണ നടപടികൾ ഗവൺമെന്റിന്റെ കർശനനിലപാടുകൾ മൂലം ആദ്യഘട്ടത്തിൽ പരാജയപ്പെട്ടതും ദേശീയ വിമാനക്കമ്പനിക്ക് തിരിച്ചടിയായി.