കലൈഞ്ജർ കരുണാനിധി അന്തരിച്ചു

Posted on: August 7, 2018

ചെന്നൈ : തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധി (94) അന്തരിച്ചു. വൈകുന്നേരം 6.10 ന് ആണ് അന്ത്യം സംഭവിച്ചത്. രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് ജൂലൈ 28 ന് ആണ് അദേഹത്തെ ആൽവാർപെട്ടിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ അദേഹത്തിന്റെ നില വഷളാവുകയായിരുന്നു.

കരുണാനിധിയുടെ മൃതദേഹം അല്പസമയത്തിനുള്ളിൽ ഗോപാലപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാജാജി ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് നാളെ വൈകുന്നേരം അ്ണ്ണാ സ്മാരകത്തിന് പിന്നിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. നാളെ തമിഴ്‌നാട്ടിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ജീവിതത്തിലെ കറുത്തദിനമെന്ന് രജനീകാന്ത് പ്രതികരിച്ചു.

 

Updating….

TAGS: DMK | Kalaignar | Karunanidhi |