കലൈഞ്ജർറുടെ ആരോഗ്യനില അതീവഗുരുതരമായി

Posted on: August 7, 2018

ചെന്നൈ : കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതായി കാവേരി ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. അവയവങ്ങളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാൻ കഴിയുന്നില്ല. കരുണാനിധിയുടെ മകൾ കനിമൊഴി എംപി കണ്ണീരോടെ ആശുപത്രിയിലേക്ക് എത്തിയതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് ജൂലൈ 28 -ന് ആണ് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആയിരകണക്കിന് ഡിഎംകെ പ്രവർത്തകർ കാവേരി ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. പോലീസ് തമിഴ്‌നാട്ടിൽ ഉടുനീളം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.