കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം

Posted on: August 6, 2018

ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആൽവാർപെട്ടിലെ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കരുണാനിധി ഇപ്പോഴും വെന്റിലേറ്ററിലാണ്. അദേഹത്തെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂർ നിർണായകമാണെന്ന് വൈകുന്നേരം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

കരുണാനിധിയുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണനിലയിലായിട്ടില്ലെന്ന് അദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ വിശദീകരിച്ചു. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ജൂലൈ 28 ന് ആണ് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി ഇന്ന് വൈകുന്നേരം കരുണാനിധിയെ സന്ദർശിച്ചു.