ആപ്പിൾ : ലക്ഷം കോടി ഡോളർ വിപണിമൂല്യമുള്ള ആദ്യ കമ്പനി

Posted on: August 3, 2018

സാൻഫ്രാൻസിസ്‌കോ : ഐ ഫോൺ നിർമാതക്കളായ ആപ്പിൾ ഒരു ലക്ഷം കോടി ഡോളർ (ട്രില്യൺ ഡോളർ) വിപണിമൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനിയായി. ആപ്പിളിന്റെ ഓഹരി വിലയിൽ ചൊവ്വാഴ്ച മുതലുണ്ടായ കുതിപ്പ് തുടരുമെന്നാണു സൂചന. ലിസ്റ്റ് ചെയ്ത് (1980) 38 വർഷത്തിനുള്ളിലാണ് ആപ്പിൾ അസൂയാർഹമായ ഈ നേട്ടം കൈവരിച്ചത്.

ഓഹരി വില 207.05 ഡോളർ കടന്നതോടെയാണ് കമ്പനിയുടെ മൂല്യം ലക്ഷം കോടിയിലേക്ക് കടന്നത്. ഇന്ന് ഓഹരിവില 208.38 ഡോളർ വരെ ഉയർന്നിരുന്നു. ആമസോണും ട്രില്യൺ ഡോളർ നേട്ടത്തിനു തൊട്ടടുത്താണ്.