കരുണാനിധിയുടെ നില അതീവ ഗുരുതരം

Posted on: July 29, 2018

ചെന്നൈ : കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. അദേഹത്തിന്റെ രക്തസമ്മർദം ക്രമാതീതമായി കുറയുകയാണ്. അല്പ സമയത്തിനുള്ളിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവരും.

കരുണാനിധിയുടെ മക്കളും ചെറുമക്കളും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ ആശുപത്രിയിലുണ്ട്. ചെന്നൈയിൽ നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

TAGS: DMK | Karunanidhi |