റിലയന്‍സ് ജിയോ ഫൈബര്‍ ടു ഹോം പദ്ധതിക്ക് അമ്പതിനായിരം കോടി രൂപ മുതല്‍ മുടക്കുന്നു

Posted on: July 25, 2018

 

മുംബൈ : റിലയന്‍സ് ജിയോ ഫൈബര്‍ ടു ഹോം പദ്ധതിക്കായി അമ്പതിനായിരം കോടി രൂപ മുതല്‍ മുടക്കുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ അമ്പതുദശലക്ഷം വീടുകളില്‍ ഫൈബര്‍ ടു ഹോം പദ്ധതി എത്തിക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. വേഗതയേറിയ ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡ് ഫൈബര്‍ ടു ഹോം ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

ഇതിനായി പതിനായിരം ജീവനക്കാരെ റിലയന്‍സ് നിയമിച്ചുകഴിഞ്ഞു. ഒരോ ഉപഭോക്താവും ശരാശരി 500 ജിബി ഡേറ്റാ പ്രതിമാസം ഉപയോഗിക്കുമെന്നാണ് റിലയന്‍സിന്റെ വിലയിരുത്തല്‍. നിലവിലുള്ളതിന്റെ 200 മടങ്ങ് ഡേറ്റാ ഉപയോഗമാണിത്.