ചെയർമാൻ, മാനേജിംഗ് ഡയറക്ടർ പദവികൾ വിഭജിക്കണമെന്ന് സെബി

Posted on: July 23, 2018

മുംബൈ : കമ്പനികളിൽ ചെയർമാന്റെയും മാനേജിംഗ് ഡയറക്ടറുടെയും പദവികൾ ഒരാൾ വഹിക്കുന്നത് നിർത്തലാക്കണമെന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. റിലയൻസ്, ഇൻഫോസിസ്, ടിസിഎസ്, എയർടെൽ തുടങ്ങിയ 291 കമ്പനികളോട് സിഎംഡി പദവി വിഭജിക്കണമെന്ന് സെബി ആവശ്യപ്പെട്ടുകഴിഞ്ഞു. സെബിയുടെ പുതിയ മാനദണ്ഡമനുസരിച്ച് ലിസ്റ്റഡ് കമ്പനികൾ 2020 ഏപ്രിൽ ഒന്നു മുതൽ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻമാരെ ബോർഡിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

കമ്പനികൾ 2019 ഏപ്രിൽ മുതൽ ഒരു വനിത ഡയറക്ടറെയും ബോർഡിൽ ഉൾപ്പെടുത്തണമെന്ന് സെബി നിർദേശിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി, എസ് ബി ഐ, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയ നിരവധി കമ്പനികളുടെ ബോർഡിൽ ഇപ്പോൾ വനിതാ പ്രാതിനിധ്യമില്ല. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ എണ്ണം ചുരുങ്ങിയത് ആറ് ആയി വർധിപ്പിക്കണമെന്നും സെബിയുടെ ഉത്തരവിൽ പറയുന്നു. നിലവിൽ ആയിരത്തിലേറെ ലിസ്റ്റഡ് കമ്പനികൾ ഈ നിബന്ധന പാലിച്ചിട്ടില്ല.

TAGS: Sebi |