എൽ ഐ സി ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കാനൊരുങ്ങുന്നു

Posted on: July 17, 2018

ന്യൂഡൽഹി : ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങുന്നു. എൽ ഐ സി ക്ക് നിലവിൽ ഐഡിബിഐ ബാങ്കിൽ 11 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മുൻഗണനാ ഓഹരികളിലൂടെ പങ്കാളിത്തം 51 ശതമാനമായി വർധിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ഐഡിബിഐ ഡയറക്ടർ ബോർഡിന്റെയും സെബിയുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. അതേസമയം ഓഹരിപങ്കാളിത്തം ഉയർത്താൻ ഇൻഷുറൻസ് റെഗുലേറ്ററി അഥോറിട്ടി (ഐആർഡിഎ) അനുമതി നൽകിയിട്ടുണ്ട്. ഓഹരിവില്പനയിലൂടെ ഐഡിബിഐ ബാങ്കിന് 13,000 കോടി രൂപ ലഭിക്കും.

പുതുതലമുറ പൊതുമേഖല ബാങ്കായ ഐഡിബിഐ 2016 മാർച്ചിൽ അവാസനിച്ച സാമ്പത്തികവർഷം 4,81,613 കോടി രൂപയുടെ മൊത്തം ബിസിനസ് നേടിയിരുന്നു. ഐഡിബിഐ ബാങ്കിന് 55,600 കോടി രൂപയുടെ കിട്ടാക്കടമുണ്ട്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഐഡിബിഐ ബാങ്കിനെ ഏറ്റെടുക്കാനുള്ള എൽ ഐ സിയുടെ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. ബാങ്കിംഗ് ബിസിനസ് നടത്താൻ ഇപ്പോഴത്തെ സാഹചര്യത്തിൽ എൽ ഐ സിക്ക് നിയമപരമായ അവകാശമില്ല.

TAGS: IDBI BANK | LIC |