ടൊയോട്ട മൊബിലിറ്റി ബിസിനസിലേക്ക്

Posted on: June 13, 2018

ടോക്കിയോ : ടൊയോട്ട കാർ നിർമാണത്തിൽ നിന്ന് മൊബിലിറ്റി ബിസിനസിലേക്ക് ചുവടുവെയ്ക്കുന്നു. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സിംഗപ്പൂർ ആസ്ഥാനമായുള്ള റൈഡ് ഷെയർ കമ്പനിയായ ഗ്രാബ് ടാക്‌സി ഹോൾഡിംഗ്‌സിൽ മുതൽമുടക്കും. ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനാണ് ടൊയോട്ട ഒരുങ്ങുന്നത്.

ഗ്രാബ് ഈ വർഷം ആദ്യം ഊബറിന്റെ ദക്ഷിണേഷ്യൻ ബിസിനസ് ഏറ്റെടുത്തിരുന്നു. ഇതോടെ ഊബറിന് ഗ്രാബിൽ 27.5 ശതമാനം ഓഹരിപങ്കാളിത്തം ലഭിച്ചു. 2012 ൽ ആരംഭിച്ച ഗ്രാബിന് സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, തായ് ലൻഡ്, വിയറ്റ്‌നാം, കംബോഡിയ, ഫിലിപ്പൈൻസ്, മ്യാൻമാർ എന്നീ രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

TAGS: Grab | Toyota |