ടിസിഎസിന് 6,904 കോടി രൂപ അറ്റാദായം

Posted on: April 20, 2018

മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 6,904 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ (6,608 കോടി രൂപ) 4.5 ശതമാനം വർധന. 1 : 1 അനുപാതത്തിൽ ബോണസും ഓഹരി ഒന്നിന് 29 രൂപ പ്രകാരം ഫൈനൽ ഡിവിൻഡും പ്രഖ്യാപിച്ചിട്ടുണ്ട്.

2018 ജനുവരി – മാർച്ച് കാലയളവിൽ 32,075 കോടി രൂപ വിറ്റുവരവ് നേടി. മുൻ വർഷം ഇതേകാലയളവിൽ 26,642 കോടി രൂപയായിരുന്നു വിറ്റുവരവ്. വളർച്ച 8.2 ശതമാനം. എനർജി ആൻഡ് യൂട്ടിലിറ്റീസ് (33.7 ശതമാനം), ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി (25.4 ശതമാനം), ഹെൽത്ത്‌കെയർ (12.6 ശതമാനം) വിഭാഗങ്ങൾ നാലാം ക്വാർട്ടറിൽ ഇരട്ടയക്ക വളർച്ച കൈവരിച്ചു. നാലാം ക്വാർട്ടറിൽ ജീവനക്കാരുടെ എണ്ണം 3,94,998 ആണ്. 100 മില്യൺ ഡോളറിന് മേലുള്ള 3 ഉം 50 മില്യൺ ഡോളറിന് മേലുള്ള 13 ഉം 20 മില്യൺ ഡോളറിന് മേലുള്ള 17 ഉം 10 മില്യൺ ഡോളറിന് മേലുള്ള 40 ഉം ഇടപാടുകാരെ ഇക്കാലയളവിൽ കമ്പനിക്ക് ലഭിച്ചു.