എയർ ഇന്ത്യയ്ക്ക് 11 ശതമാനം വരുമാനവളർച്ച

Posted on: April 13, 2018

മുംബൈ : എയർ ഇന്ത്യയ്ക്ക്  11 ശതമാനം വരുമാനവളർച്ച. കഴിഞ്ഞ സാമ്പത്തികവർഷം എയർ ഇന്ത്യ 80 ശതമാനം പാസഞ്ചർ ലോഡ് ഫാക്ടർ നേടിയതായി എയർ ഇന്ത്യ ചെയർമാൻ പ്രദീപ് സിംഗ് ഖരോള പറഞ്ഞു. 2016-17 ൽ വരുമാനം 22,177.68 കോടി രൂപയായിരുന്നു. പ്രവർത്തനലാഭം 298.03 കോടി രൂപ.

തൊട്ട് മുൻവർഷം 20,610.33 കോടിയായിരുന്നു വരുമാനം. ഓൺ ടൈം പെർഫോമൻസും മുൻവർഷത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

TAGS: Air India |