പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കും

Posted on: February 5, 2018

ദുബായ് : പ്രധാനമന്ത്രി നരേന്ദ്ര മോദി 10, 11 തീയതികളിൽ യുഎഇ സന്ദർശിക്കും. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ രണ്ടാം യുഎഇ സന്ദർശനം. ദുബായിൽ സംഘടിപ്പിക്കുന്ന ആറാമത് വേൾഡ് ഗവൺമെന്റ് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 2015 ഓഗസ്റ്റിലാണ് നരേന്ദ്ര മോദി ആദ്യം യുഎഇ സന്ദർശിച്ചത്. ദുബായ് ഓപ്പറ ഹൗസിൽ ഇന്ത്യൻ സമൂഹത്തെയും അദേഹം കാണും.

അബുദാബി കിരീടാവകാശിയും യുഎഇ സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് 2017 ലെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 30 ലേറെ ഉഭയകക്ഷി കരാറുകൾ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സിംഗ് സുരി പറഞ്ഞു.

TAGS: Narendra Modi | UAE |