എയർ ഇന്ത്യയുടെ പൂർണ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറും

Posted on: February 3, 2018

ന്യൂഡൽഹി : ഏറ്റെടുക്കുന്ന കമ്പനിക്ക് എയർ ഇന്ത്യയിൽ 51 ശതമാനമോ അതിൽ കൂടുതലോ ഓഹരിപങ്കാളിത്തം നൽകുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ. ഇതോടെ എയർ ഇന്ത്യയുടെ പൂർണ സ്വകാര്യവത്കരണം ഉറപ്പായി. ടാറ്റാ ഗ്രൂപ്പിന് പുറമെ ഇൻഡിഗോയും ഒരു വിദേശ എയർലൈൻ കമ്പനിയുമാണ് എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

വിദേശ എയർലൈൻ കമ്പനിയുടെ പേര് സർക്കാർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ജൂൺ അവസാനത്തോടെ ഏറ്റവും മികച്ച ഓഫർ നൽകിയ കമ്പനിയെ പ്രഖ്യാപിക്കും. സ്വകാര്യവത്കരണത്തിന്റെ മറ്റ് നടപടിക്രമങ്ങൾ ഈ വർഷം ഡിസംബറിൽ പൂർത്തിയാകും.