ടിസിഎസിന് 6,531 കോടി രൂപ അറ്റാദായം

Posted on: January 11, 2018

ന്യൂഡൽഹി : ടാറ്റാ കൺസൾട്ടൻസി സർവീസസ് 2017 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 6,531 കോടി രൂപ അറ്റാദായം നേടി. 2017 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാംക്വാർട്ടറിൽ 6,446 കോടിയായിരുന്നു അറ്റാദായം. മൂന്നാം ക്വാർട്ടറിൽ മൊത്തവരുമാനം 1.32 ശതമാനം വർധിച്ച് 31,774 കോടിയായി. ഓഹരി ഒന്നിന് 7 രൂപ പ്രകാരം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

കമ്പനിയുടെ റീട്ടെയ്ൽ ആൻഡ് സിപിജി വെർട്ടിക്കൽ 6.4 ശതമാനവും എനർജി ആൻഡ് യൂട്ടിലിറ്റീസ് 8.5 ശതമാനവും ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി 2.9 ശതമാനവും ലൈഫ്‌സയൻസ് ആൻഡ് ഹെൽത്ത്‌കെയർ 2.5 ശതമാനവും വളർച്ചനേടി.

ജീവനക്കാരുടെ എണ്ണം 390,880 ആയി. പുതുതായി 12,534 ജീവനക്കാരെ നിയമിച്ചു.