യുഎഇയിലും സൗദി അറേബ്യയിലും വാറ്റ്

Posted on: January 2, 2018

ദുബായ് : യുഎഇയിലും സൗദി അറേബ്യയിലും പുതുവർഷം മുതൽ വാല്യു ആഡഡ് ടാക്‌സ് (മൂല്യവർധിത നികുതി) നിലവിൽ വന്നു. രണ്ട് രാജ്യങ്ങളും അഞ്ച് ശതമാനമാണ് വാറ്റ് നിശ്ചയിച്ചിട്ടുള്ളത്. എണ്ണഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാറ്റ് നടപ്പാക്കുന്നത്. ഉത്പന്നങ്ങളുടെ വിലയോടൊപ്പം മൂല്യവർധിത നികുതിയായി ഈടാക്കിയ തുകയും രേഖപ്പെടുത്തിയാണ് പ്രമുഖ സ്ഥാപനങ്ങളെല്ലാം ബില്ല് നൽകി തുടങ്ങിയിരിക്കുന്നത്.

യുഎഇയിലെയും സൗദിയിലെയും എല്ലാ ബിസിനസ് സ്ഥാപനങ്ങളോടും വാറ്റ് രജിസ്‌ട്രേഷൻ നടത്തണമെന്ന് നേരത്തെ തന്നെ സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ ചെറുകിട സ്ഥാപനങ്ങളിൽ മിക്കവയും ഇതേ വരെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടില്ല.

TAGS: Saudi Arabia | UAE | VAT |