എയർ ഇന്ത്യ രണ്ട് പാർപ്പിടങ്ങൾ വിൽക്കാനൊരുങ്ങുന്നു

Posted on: November 5, 2017

ന്യൂഡൽഹി : എയർ ഇന്ത്യ രണ്ട് പാർപ്പിടങ്ങൾ എസ് ബി ഐക്ക് വിൽക്കാനൊരുങ്ങുന്നു. ഇതിലൂടെ 50 കോടി സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. വില്പന സംബന്ധിച്ച് എയർ ഇന്ത്യയും എസ് ബി ഐയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

എയർ ഇന്ത്യ 50,000 കോടിയിലേറെ രൂപയുടെ കടബാധ്യതകൾ നേരിടുന്നതിന്റെ ഭാഗമാണ് വില്പന. അടുത്തയിടെ പ്രവർത്തനമൂലധനത്തിനായി 1,500 കോടി രൂപ വായ്പ വാങ്ങിയിരുന്നു.