ഇൻഫോസിസിന് 3,726 കോടി രൂപ അറ്റാദാായം

Posted on: October 24, 2017

ന്യൂഡൽഹി : ഇൻഫോസിസിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 3,726 കോടി രൂപ അറ്റാദായം. ജൂൺ ക്വാർട്ടറിൽ 3,483 കോടിയായിരുന്നു അറ്റാദായം. ക്വാർട്ടറിൽ 7 ശതമാനം വളർച്ച കൈവരിച്ചു. വാർഷികാടിസ്ഥാനത്തിൽ 3.4 ശതമാനമാണ് വളർച്ച.

ഡോളർ അടിസ്ഥാനത്തിൽ വരുമാനം 2.9 ശതമാനം വളർച്ചകൈവരിച്ചു. ക്വാർട്ടർ അടിസ്ഥാനത്തിൽ 5.4 ശതമാനമാണ് വളർച്ച. ഓഹരി ഒന്നിന് 13 രൂപ പ്രകാരം ഇടക്കാല ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: Infosys |