ഇൻഫോസിസ് 6000 എൻജിനീയർമാരെ നിയമിക്കുന്നു

Posted on: September 10, 2017

ന്യൂഡൽഹി : ഇൻഫോസിസ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 6000 എൻജിനീയർമാരെ നിയമിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്‌വേർ കമ്പനിയായ ഇൻഫോസിസ് യുഎസ്, യൂറോപ്യൻ വിപണികളിലെ നിയമനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. വിസ നിബന്ധനകൾ മറികടക്കുന്നതിനും അവസരങ്ങൾ ഉപയോഗിക്കുന്നതിനുമാണ് റിക്രൂട്ട്‌മെന്റ് തുടരുന്നത്.

കമ്പനിയുടെ വികസനത്തിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ 6000 പേരെ റിക്രൂട്ട്‌ചെയ്യുമെന്ന് ഇൻഫോസിസ് താത്കാലിക സിഇഒയും മാനേജിംഗ് ഡയറക്ടറുമായ യു.ബി. പ്രവീൺ റാവു കഴിഞ്ഞ ആഴ്ച ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ വ്യക്തമാക്കിയിരുന്നു. യുഎസിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ 10,000 പേരെ നിയമിക്കുമെന്നും അദേഹം പറഞ്ഞു. ഇൻഫോസിസിന്റെ പേ റോളിൽ 2017 ജൂണിലെ കണക്കുകൾ പ്രകാരം 1.98.553 ജീവനക്കാരുണ്ട്.

TAGS: Infosys |