നാരായണമൂർത്തിക്ക് റോൾ നൽകാമെന്ന് ഇൻഫോസിസ്

Posted on: August 11, 2017

ബംഗലുരു : നാരായണമൂർത്തി ആഗ്രഹിക്കുന്നുവെങ്കിൽ അനുയോജ്യമായ റോൾ നൽകാൻ ഇൻഫോസിസ് ബോർഡ് തയാറാണെന്ന് കോ-ചെയർമാൻ രവി വെങ്കിടേശൻ പറഞ്ഞു. ഇൻഫോസിസ് മുൻ ചെയർമാൻ നാരായണമൂർത്തി കമ്പനിയിലേക്ക് മടങ്ങിവരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ പ്രഖ്യാപനം.

ഇൻഫോസിസ് സ്ഥാപകർ ഉന്നയിച്ച വിഷയങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്നും രവി വെങ്കിടേശൻ പറഞ്ഞു. കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസമാണ് പ്രശ്‌നം. അവർ ഉന്നയിച്ച മിക്ക പ്രശ്‌നങ്ങളിലും ബോർഡിന് സമാനചിന്താഗതിയാണുള്ളതെന്നും ഒരു ടെലിവിഷൻ ചാനലിനോട് കോ-ചെയർമാൻ പറഞ്ഞു. വിശാൽ സിക്കയ്ക്ക് ഡയറക് ടർ ബോർഡിന്റെ പൂർണപിന്തുണയുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.