എയർ ഇന്ത്യയ്ക്ക് 2016-17 ൽ 25,789 കോടി വരുമാനം

Posted on: July 19, 2017

ന്യൂഡൽഹി : എയർ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം 22,146 കോടി രൂപ വരുമാനം നേടി. 2015-16 ൽ 20,524.56 കോടി രൂപയായിരുന്നു വരുമാനം. 2016-17 ൽ പ്രവർത്തനച്ചെലവ് 25,789 കോടി രൂപ. നികുതിക്ക് ശേഷമുള്ള നഷ്ടം 3,643 കോടി രൂപ. 2017 മാർച്ചിൽ എയർ ഇന്ത്യയുടെ മൊത്തം നഷ്ടം 48,876.81 കോടി രൂപ.

2015-16 ൽ 105 കോടി രൂപ പ്രവർത്തനലാഭം നേടിയ എയർ ഇന്ത്യയുടെ നഷ്ടം 3,836.77 കോടി രൂപയായിരുന്നു. പ്രവർത്തനച്ചെലവ് 24,361.33 കോടി രൂപ. എയർ ഇന്ത്യയിലെ കരാർ ജീവനക്കാരുടെ എണ്ണം 1740 ൽ നിന്ന് 2017 ഏപ്രിൽ ഒന്നിന് 2,636 ആയി വർധിച്ചു.

TAGS: Air India |