കടബാധ്യത : എയർ ഇന്ത്യ ആസ്തികൾ വിൽക്കാനൊരുങ്ങുന്നു

Posted on: June 2, 2017

മുംബൈ : കടബാധ്യതകൾ കുറയ്ക്കാൻ എയർ ഇന്ത്യ രാജ്യത്തെമ്പാടുമുള്ള ഭൂമിയും കെട്ടിടങ്ങളും വിൽക്കാൻ ഒരുങ്ങുന്നു. റിയൽ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യ നിർണയം നടത്താൻ ഒരു കൺസൾട്ടൻസിയെ നിയോഗിച്ചുകഴിഞ്ഞു. മുംബൈ നരിമാൻ പോയിന്റിലെ എയർ ഇന്ത്യ ബിൽഡിംഗ്, ഡൽഹി ഗുരുദ്വാര രാകാബ് ഗഞ്ച് റോഡിലെ എയർലൈൻ ഹൗസ്, ബാബ ഖാരക് സിംഗ് മാർഗിലെ ഓഫീസ് സമുച്ചയം, വസന്ത് വിഹാറിലെ 30 ഏക്കർ സ്റ്റാഫ് ക്വാർട്ടേഴ്‌സ് സമുച്ചയം എന്നിവ ഉൾപ്പടെ വിൽക്കാനാണ് നീക്കം.

എയർ ഇന്ത്യയ്ക്ക് 46,570 കോടി രൂപയുടെ ബാധ്യതകളാണ് മൊത്തമുള്ളത്. ഇതിൽ 16,000 കോടി വിമാനങ്ങളുടെ വായ്പയും ശേഷിക്കുന്നത് പ്രവർത്തനമൂലധന വായ്പയുമാണ്. സർക്കാർ ജാമ്യത്തിലാണ് വിമാന വായ്പ എടുത്തിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 25 ബാങ്കുകളുടെ കൺസോർഷ്യമാണ് പ്രവർത്തനമൂലധന വായ്പ നൽകിയിട്ടുള്ളത്.

TAGS: Air India |