ലക്ഷ്മി വിലാസ് ബാങ്കിന്റെ ബിസിനസ് 50,000 കോടി രൂപ കടന്നു

Posted on: April 17, 2017

കൊച്ചി : ലക്ഷ്മി വിലാസ് ബാങ്കിന്റെ ആകെ ബിസിനസ് 50,000 കോടി രൂപയിലെത്തി. കഴിഞ്ഞ നാലു വർഷത്തിനിടെ ആകെ ബിസിനസ് ഇരട്ടിയായി വർധിച്ചു. ബാങ്കിന്റെ 500-ാമതു ശാഖ കഴിഞ്ഞ ദിവസം ചെന്നൈ തൊറൈപാക്കാത്ത് ബാങ്ക് മാനേജിംഗ് ഡയറക്ടർ പി. മുഖർജി ഉദ്ഘാടനം ചെയ്തു. ഇതോടെ ബാങ്കിന്റെ ആകെയുള്ള 500 ശാഖകളിൽ 271 എണ്ണം തമിഴ്‌നാട്ടിലും 229 എണ്ണം 15 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ്.

വ്യക്തിഗത സേവനങ്ങളും കൂടുതൽ മികച്ച രീതിയിലുള്ള ഉപഭോക്തൃ സംതൃപ്തിയുമാണ് കൂടുതൽ ശാഖകൾ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ പി. മുഖർജി ചൂണ്ടിക്കാട്ടി.