മലബാർ ഗോൾഡ് 650 കോടിയുടെ വികസനത്തിന്

Posted on: March 23, 2017

മലബാർ ഗോൾഡിന്റെ 172 ാമത് ഷോറൂം കർണാടകത്തിലെ ബെല്ലാരിയിൽ മലബാർ ഗോൾഡ് മാനേജിംഗ് ഡയറക്ടർ  (ഇന്ത്യ ഓപറേഷൻസ്)  ഒ. ആഷറും എച്ച്. ജി. രാമകൃഷ്ണയും (എച്ച്ആർജി & കമ്പനി) ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

 

ബംഗലുരു : മലബാർ ഗോൾഡ് ഈ വർഷം 650 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കും. ഇന്ത്യയിലും വിദേശത്തുമായി 28 ജൂവല്ലറി ഷോറൂമുകൾ തുറക്കുമെന്ന് മലബാർ ഗോൾഡ് മാനേജിംഗ് ഡയറക്ടർ (ഇന്ത്യ ഓപറേഷൻസ്) ഒ. ആഷർ പറഞ്ഞു. മലബാർ ഗോൾഡിന്റെ 172 ാമത് ഷോറൂം കർണാടകത്തിലെ ബെല്ലാരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. 2017 അവസാനത്തോടെ 200 ഷോറൂമുകൾ ഉണ്ടാകും. കർണാടകത്തിൽ ബിദാർ, മാണ്ഡ്യ, വിജയപുര എന്നിവിടങ്ങളിലും ബംഗലുരുവിൽ രണ്ട് ഷോറൂമുകളും തുറക്കുമെന്ന് അദേഹം വ്യക്തമാക്കി.

കൂടാതെ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ജുവല്ലറി ഷോറൂമുകൾ ആരംഭിക്കും. ഇതിനുപുറമെ ഹരിയാന, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മലബാർ ഗോൾഡിന് സാന്നിധ്യമുണ്ട്. വികസനത്തിന്റെ ഭാഗമായി 1000 പ്രഫഷണലുകൾക്ക് ജോലിനൽകുമെന്നും ആഷർ പറഞ്ഞു.

TAGS: Malabar Gold |